top of page
blue-logo-white.png

                                                                                                 

 

                                                                                                     ഞങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങാം  ,ഈ പറയുന്നതെല്ലാം  കേട്ടിട്ട് ഞങ്ങൾ ദൈവ പുത്രന്മാർ ആണെന്നോ ,ദൈവം നേരിട് യൂസ്ഡ് കാർ വാങ്ങുന്നവരെ സഹായിക്കാൻ ഭൂമിയിലേക്ക് അയച്ചിരിക്കുന്ന ദൂതൻമാർ ആണെന്നോ ആരും തെറ്റിദ്ധരിക്കരുത് , ഇതെല്ലം ഞങ്ങളുടെ ബിസിനസ്സിന്റെ  ഭാഗം മാത്രം ആണ്. പറയുന്ന കാര്യങ്ങളിലും ചെയ്യുന്ന കാര്യത്തിലും  ഒരു  അല്പം സത്യസന്ധത ഉണ്ടെന്നു മാത്രം. മറ്റുള്ള ഒരാളെയും ചെറുതായി കാണുന്നില്ല. ഞങ്ങളുടെ മേന്മ ഉയർത്തിക്കാട്ടുമ്പോൾ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കണം .പറയേണ്ടതെല്ലാം പറഞ്ഞു എന്ന വിശ്വാസത്തോടെ ഞങ്ങൾ ആരംഭിക്കട്ടെ,

                             

 

                                                                                    ആദ്യമേ പറയട്ടെ,ഞങ്ങൾ ഒരു യൂസ്‌ഡ്‌ കാർ ലോൺ അറേഞ്ച്  ചെയ്യുന്ന ഏജൻറ് മാത്രം ആണ്. അത് അല്ലാതെ യൂസ്‌ഡ്‌ കാർ വിൽക്കുന്ന ഡീലറോ ഒരു  പ്രൈവറ്റ്  ഫിനാൻസ് കമ്പനിയോ അല്ല. ഞങ്ങളുടെ പക്കൽ കാർ വിൽക്കുവാനും ഇല്ല. പക്ഷെ നിങ്ങൾ കണ്ടെത്തുന്ന ഏതൊരു  വാഹനത്തിന്‌ 100% അതായത് 0 ഡൌൺ പേയ്മെന്റ്  ബാങ്ക് ലോൺ ശരിയാക്കിത്തരുവാൻ ഞങ്ങൾക്ക്   സാധിക്കും.   കൂടാതെ ഞങ്ങളുടെ പ്രേത്യേകത  എന്താണെന്നു  വച്ചാൽ  താങ്കൾക്ക്  കാർ  വിൽക്കുന്ന  ആൾക്ക്  ഉടനടി  യാധൊരുവിധ  താമസങ്ങളും  ഇല്ലാതെ  കാർന്റെ  വില  പണം  ആയി  വേണമെങ്കിൽ  അപ്പോൾ  തന്നെ കൊടുക്കാനും ഞങ്ങൾ തരും. പണം കൊടുത്തു അവരിൽനിന്നും കാര് വാഗിച്ചതിനു ശേഷം  ഞങ്ങൾ ബാങ്കിൽനിന്ന് ലോണും ശരിയാക്കിത്തരും. ഞങ്ങൾ ആദ്യമേ പണം മുടക്കി  വണ്ടി വാങ്ങിച്ചു തരുന്നുണ്ടെങ്കിലും  അവസാനം  നിങ്ങളുടെ ലോണും  തിരിച്ചടവ് എല്ലാം വരുന്നത്  ബാങ്ക് ആയിട്ട് തന്നെയാണ്  അതുകൊണ്ടുതന്നെ  ഭാവിയിലെ നിങ്ങൾക്ക് ഇതിൻറെ പേരിൽ  യാതൊരു ബുദ്ധിമുട്ടും  ഉണ്ടാവില്ല. എന്നാൽ ചിലവർക്കു സ്വാഭാവികമായിട്ടുള്ള ഒരു ചോദ്യം  ഉണ്ടാകാം എന്തിനു ഞാൻ നിങ്ങളുടെ സർവീസ് ഉപയോഗിക്കണം എനിക്ക് നേരിട്ട് ബാങ്കിനെ സമീപിച്ചു കൂടെ എന്ന്?.

 എങ്ങനെയാണ്  സീറോ ഡൗൺലോയ്മെൻറ് കാർ ലോൺ ചെയ്യുന്നത്?

                                               

                                             സാധാരണ രീതിയിൽ ഒരു ബാങ്കിനും   സീറോ ഡൗൺ പെയ്മെൻറ് എന്ന് പറയുന്ന  ഒരു ഓപ്ഷൻ ഇല്ല.സാധാരണ രീതിയില് ഒരു കാർ ലോൺ ചെയ്യുവാൻ ആയിട്ട് നമ്മൾ മിനിമം ഡൗൺ പേയ്‌മെന്റ് എന്നു പറയുന്നത് 20% ആണ് കൊടുക്കേണ്ടത്.  ചില അവസരങ്ങളിൽ    ബാങ്ക്    20 ശതമാനത്തിന് മേലെ  ഡൗൺ പെയ്മെൻറ് ആയി  ആവശ്യപ്പെടാം.  എങ്ങനെയാണെങ്കിലും  മിനിമം 20ശതമാനം   ഡൗൺ പെയ്മെൻറ്  ബാങ്കിലേക്ക് അടയ്ക്കണമെന്ന്  ചിന്തിക്കുക.  വാങ്ങിക്കുന്ന ആളിന്  ഈ ഡൗൺ പെയ്മെൻറ് അടയ്ക്കാനുള്ള  പൈസ  കയ്യിലില്ല എന്നും  സങ്കൽപ്പിക്കുക.  അങ്ങനെയാണെങ്കിൽ  ചില സമയങ്ങളിൽ  ബാങ്കിലേക്ക്  നമ്മൾ ആവശ്യപ്പെട്ടാൽ  ബാങ്ക്  നിങ്ങളുടെ ഡൗൺ പെയ്മെൻറ്  sukkuk എന്ന  പദ്ധതിയിൽ ഉൾപ്പെടുത്തി ഡൗൺ പെയ്മെൻറ് അടയ്ക്കാനുള്ള പൈസ വേറെ ലോൺ ആക്കി ചെയ്തു തരും. പക്ഷേ  എല്ലാ കേസിലും  അത് പറ്റില്ലട്ടോ  വളരെ അപൂർവമായി മാത്രമേ  ഇത് സംഭവിക്കാറുള്ളൂ. കാരണം  അതിൻറെ  പ്രൊസീജറും  നിബന്ധനകളും   കൂടുതലാണ്.

                                  അപ്പോൾ ഡൗൺ പെയ്മെൻറ് അടയ്ക്കാൻ  നമ്മുടെ കയ്യിൽ പൈസ ഇല്ലെങ്കിൽ എന്താണ് ചെയ്യുക.  സാധാരണ  ഇതിനെക്കുറിച്ച് അറിയാവുന്ന എല്ലാ കച്ചവടക്കാരും  ചെയ്യുന്നത് എന്താണെന്ന് വച്ചാൽ നമ്മൾക്ക് എത്രയാണ്  ലോൺ എമൗണ്ട് വേണ്ടത്  എന്ന് നമ്മൾ തീരുമാനിച്ചതിനുശേഷം  അതിന്റെ 20 ശതമാനവും കൂടി  കൂട്ടി കാണിച്ചിട്ട് ഡൗൺ പെയ്മെൻറ് അടയ്ക്കാനുള്ള പൈസ  വിൽക്കുന്ന ആള്  അല്ലെങ്കിൽ വാങ്ങുന്ന ആള്  ബാങ്കിൽ അടച്ച്  ക്ലിയർ ചെയ്തു തരും. അതിനുശേഷം  ലോൺ അപ്പ്രൂവൽ ചെയ്തു  ബാങ്കിൽ നിന്ന് പണം കിട്ടുമ്പോൾ തിരികെ എടുക്കും. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ  എമൗണ്ടും ബാങ്കിൻറെ ലാഭം  അല്ലെങ്കിൽ ബാങ്കിൻറെ പലിശ  കൂടുതലായി വരില്ല. ഇങ്ങനെയൊക്കെ തന്നെയാണ് ഞങ്ങളും ചെയ്തു തരുന്നത്.

                                              

​എന്തുകൊണ്ട് ഞങ്ങൾ നിങ്ങളുടെ സർവീസ് ഉപയോഗിക്കണം  ?

 സ്വാഭാവികം ആയിട്ട് ഒരു ചോദ്യം ഉണ്ടാകാം എന്തിനാണ് ഞങ്ങൾ നിങ്ങളുടെ സർവീസ് ഉപയോഗിക്കുന്നത് ഞങ്ങൾക്ക് നേരിട്ട് ബാങ്കിലേക്ക് ചെന്നാൽ പോരെ അതെല്ലാം കാര്യങ്ങളും ചെയ്തു തരില്ലേ എന്നൊരു ചോദ്യം ഉണ്ടാകാം അല്ലേ  ഈ സാഹചര്യത്തിലാണ് ഞങ്ങളുടെ സർവീസ് എന്താണ് അതുകൊണ്ട് ലാഭം എന്താണെന്ന് അറിഞ്ഞാൽ അല്ലേ നിങ്ങൾക്ക് ഒന്ന് കമ്പയർ തന്നെ ചെയ്തു നോക്കാൻ സാധിക്കുകയുള്ളൂ  ഞാൻ എല്ലാം വിശദമായി പറയാം.

                                                                  നമ്മൾ ഒരു കാർ വാങ്ങിക്കാൻ വേണ്ടി ചെല്ലുമ്പോൾ അല്ലെങ്കിൽ നമ്മൾ ഒരു കാർ  വാങ്ങിക്കുവാൻ പ്ലാൻ ചെയ്യുമ്പോൾ നമ്മൾ എപ്പോഴും വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നത് നല്ല വിശ്വസിക്കാൻ പറ്റുന്ന ഒരു ഇൻഡിവിജ് സെല്ലർ ഉപയോഗിച്ച് വണ്ടിയായിരിക്കും. ഒരു പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അവർക്ക് ഈ ബാങ്കിലോ കാര്യങ്ങളോ അല്ലെങ്കിൽ ഡൗൺ പെയ്മെൻറ് കാര്യങ്ങളൊക്കെ, അല്ലെങ്കിൽ ഓൺ റോഡ് എക്സ്പെൻസസ്  എന്ന കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയില്ലായിരിക്കും അത് എങ്ങനെയാണ് ചെയ്യുന്നതെന്ന് അറിയില്ലായിരിക്കും.പിന്നെ അത് മാത്രമല്ല വിൽക്കുന്ന ആൾക്ക് ബാങ്ക് കാശ് കൊടുക്കുന്നത്   ഈ വാഹനം വാങ്ങിക്കുന്ന ആള് ഇൻഷുറൻസ് ഒക്കെ എടുത്ത് ഡൗൺ പെയ്മെൻറ് ഒക്കെ അടച്ച് അയാളുടെ  പേരിൽ വണ്ടി രജിസ്റ്റർ ചെയ്തു കഴിഞ്ഞതിനു ശേഷം വീണ്ടും വിൽക്കുന്ന ആള് കാത്തിരിക്കേണ്ടി വരും വണ്ടിയുടെ വില കിട്ടാനായിട്ട് ,(അതായത് ബാങ്കിൽ നിന്ന് കാശ് കിട്ടാനായിട്ട്). അപ്പൊ സ്വാഭാവികമായിട്ടും ഒരു സെല്ലർ  ഇത്രയും  തലവേദനയൊന്നും എടുക്കാൻ തയ്യാറാവില്ല,അപ്പൊ അവരും  പ്രതീക്ഷിക്കുന്നത് ക്യാഷ് ആയിട്ട് വരുന്ന ഒരാൾക്ക്  വാഹനം വിൽക്കുവാൻ ആയിരിക്കും. കാരണം ഒരു നല്ല ഡീല്‍ (ബാങ്ക് ലോൺ വഴി വിൽക്കുകയും  വാങ്ങുകയും ചെയ്യുന്നത്) നല്ല രീതിയിൽ അവസാനിക്കണം എന്നുണ്ടെങ്കിൽ  വിൽക്കുന്ന ആളും വാങ്ങുന്ന ആളും ഇതിനെക്കുറിച്ച് വ്യക്തമായിട്ട് അറിഞ്ഞിരിക്കുകയും നല്ല ഒരു  കോൺവർസേഷനും ഉണ്ടായാൽ മാത്രമേ സാധിക്കൂ. ഇത് സാധാരണ രീതിയിൽ സംഭവിക്കാറില്ല കാരണം വിൽക്കുന്ന ആള് ഈ  തലവേദനകൾ ഒന്നും എടുക്കാൻ തയ്യാറായിരിക്കുകയില്ല.  ഇവിടെയാണ് ഞങ്ങളുടെ പ്രസക്തി.നിങ്ങൾ വണ്ടി വിൽക്കുന്ന ആളോട് ഒന്നും തന്നെ പറയേണ്ട ആവശ്യമില്ല ലോണിന്റെ കാര്യങ്ങൾ ഒന്നും പറയേണ്ട ആവശ്യമില്ല.  അവർക്ക് കൊടുക്കുവാനുള്ള കാശ്  അറേഞ്ച് ചെയ്യുവാനുള്ള  ഒന്നോ രണ്ടോ  ദിവസത്തെ സമയം മാത്രം  ചോദിക്കുക.അവർക്ക് കൊടുക്കാനുള്ള ക്യാഷ്  ഞങ്ങൾ തരികയും  അതിനു ശേഷം  ബാങ്കിൽ നിന്ന്  ഡൗൺ പെയ്മെൻറ് അടച്ചിട്ടോ അല്ലെങ്കിൽ ഡൗൺ പെയ്മെൻറ് അടക്കാതെയോ  ഏതാണ് നിങ്ങൾക്ക് ആവശ്യമെന്ന് വെച്ചാൽ  ആ രീതിയിൽ അത് ചെയ്തു തരും.

                                                        ഇനി നിങ്ങൾ ഒരു ഇൻഡിവിജ് അല്ലാതെ നിങ്ങൾ ഒരു ഡീലറെയാണ് ആണ് സമീപിക്കുന്നതെന്ന് വിചാരിക്കുക നിങ്ങടെ കയ്യിൽ ഡൗൺ പെയ്മെൻറ് അടയ്ക്കാൻ പൈസയില്ല എന്ന് വിചാരിക്കുക. നിങ്ങൾക്ക് വേണ്ട കാര്യങ്ങൾ എല്ലാം അവർ തന്നെ ചെയ്തു തരും,പക്ഷേ അവർക്ക് വിൽക്കാൻ പറ്റുന്നതിന്റെ മാക്സിമം കൂടിയ വിലയ്ക്ക് ആയിരിക്കും അവർ വാഹനം വിളിക്കുക. ഉടനടി പണം കൊടുക്കാൻ  നമ്മുടെ കയ്യിൽ ഇല്ലാത്തതുകൊണ്ട്  അല്ലെങ്കിൽ നമ്മുടെ കയ്യിൽ ഇല്ലെങ്കിൽ  നമുക്ക്  ഒന്ന് വിലപേശാൻ പോലും  ചിലപ്പോൾ സാധിക്കില്ല. ചില ഡീലർമാരുടെ കയ്യിൽ നിന്ന് എടുക്കുന്ന വണ്ടികൾ നമുക്ക് വിശ്വസിക്കാനും പറ്റില്ല  അവർ    വാഹനത്തിൻറെ കിലോമീറ്റർ     കുറച്ചിട്ടുണ്ടാകാം.  പക്ഷേ ലോണിന്റെ ഫെസിലിറ്റി കാര്യങ്ങളെല്ലാം  അവർ ചെയ്തു തരുന്നത് കൊണ്ട്  നമുക്ക് വേറെ ഓപ്ഷൻ ഒന്നും ഉണ്ടാവില്ല. എല്ലാ ഡീലർമാരെ കുറിച്ച് അല്ല  ഞാൻ പറഞ്ഞത്  മാർക്കറ്റിൽ  കൂടിയ വിലയ്ക്ക് വിൽക്കുവാനായി  ചിലർ ഈ പറയുന്ന കാര്യങ്ങൾ ചെയ്യാറുണ്ട്. ഇതിനെക്കാളും നല്ല വണ്ടി മാർക്കറ്റിൽ വേറെ കിട്ടാനുണ്ടാവും പക്ഷേ അവർക്കൊന്നും ലോൺ ചെയ്തു കിടക്കുന്ന പ്രൊസീജിയർ  അറിയാത്തതുകൊണ്ട് നമുക്ക് അത് വാങ്ങിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാവില്ല. അപ്പോൾ അവരും വാഹനം വിളിക്കുക  ഉടനടി ക്യാഷ് തരാൻ സാധ്യതയുള്ള ഒരാൾക്ക് ആയിരിക്കും  ഇവിടെയെല്ലാം  പ്രധാനം എന്നു പറയുന്നത്,ഉടനെ കൊടുക്കുവാൻ പണവും  കാര്യങ്ങളെല്ലാം ചെയ്തു തീർക്കുവാൻ അറിവുള്ള ഒരാളുടെ  സഹകരണവും ആയിരിക്കും.  പണം കയ്യിലുണ്ടെങ്കിൽ  നമുക്ക് ആരുടെ കയ്യിൽ നിന്നും മാക്സിമം ബാർഗയിൻ ചെയ്തു  നല്ലൊരു വണ്ടി വായിക്കാൻ  സാധിക്കും.

                                               ഞങ്ങളുടെ സർവീസിന്റെ മേന്മ അല്ലെങ്കിൽ ഇവിടെയാണ് ഞങ്ങടെ സർവീസിന്റെ ആരംഭം.     എവിടെ നിന്ന് വാഹനം വാങ്ങിക്കണമെങ്കിലും  അവരുടെ  അടുത്തു ചെല്ലുമ്പോൾ  നിങ്ങളുടെ കയ്യിൽ  ക്യാഷ് ഉള്ളതുപോലെ തന്നെ  സംസാരിക്കുക  അതിനുശേഷം  അവരോട് മാക്സിമം മാർഗം ചെയ്യുക,നല്ല  വാഹനമാണെങ്കിൽ ഒത്തിരി വിലപേശേണ്ട  ആവശ്യമില്ല കേട്ടോ, എന്നാലും  മാർക്കറ്റിൽ കിട്ടാൻ പറ്റുന്ന  നല്ല വിലയ്ക്ക് അത് പറഞ്ഞ്  അവരുമായിട്ട്  ഒരു എഗ്രിമെൻറ് എത്തിയാൽ  അല്ലെങ്കിൽ അവരുമായിട്ട് വിലപറഞ്ഞ് ഉറപ്പിച്ചാൽ  നിങ്ങൾക്ക് ഞങ്ങളെ സമീപിച്ചാൽ മതി  അവർക്ക് കൊടുക്കാനുള്ള പണം ഞങ്ങൾ നിങ്ങളുടെ കയ്യിൽ തരികയും  അവരിൽ നിന്ന് വണ്ടി വാങ്ങിച്ചതിനു ശേഷം  ബാങ്കിൻറെ പ്രൊസീജർ എല്ലാം തീർത്ത്  നിങ്ങളുടെ പേരിൽ  രജിസ്റ്റർ ചെയ്തു തരുവാനുള്ള  എല്ലാ കാര്യങ്ങളും ഉൾപ്പെടെ  ഞങ്ങൾ തന്നെ ചെയ്തു തരും.ഇനി നിങ്ങൾ തീരുമാനിക്കുക ഇങ്ങനെ ഒരു സർവീസ് നിങ്ങൾക്കുണ്ടോ എന്ന്.

                                                      ഇപ്പോൾ മാർക്കറ്റിൽ കണ്ടുവരുന്ന ഒരു പുതിയ ട്രെൻഡ് ആണ് നിങ്ങളുടെ കയ്യിൽ നിന്ന് അഡ്വാൻസ് വാങ്ങിച്ചാലും വേറെ ആരെങ്കിലും വന്നാൽ  ചിലപ്പോൾ ആ വില്പനക്കാരൻ  അല്പം കുറഞ്ഞ വിലയ്ക്ക് ആണെങ്കിലും കാശുമായി വന്ന ആൾക്ക്  പെട്ടെന്ന് കൊടുക്കും.കാരണം ഇപ്പോൾ ഒരു അഡ്വർടൈസ്മെന്റ് (പരസ്യം) ചെയ്യുവാനായി ഏകദേശം നല്ലൊരു തുക ചിലവ് വരുന്നുണ്ട്  ഏതെങ്കിലും കാരണവശാൽ  നിങ്ങൾ ആ വാഹനം വാങ്ങിക്കാതെ വന്നാൽ വീണ്ടും അവർക്ക്  പരസ്യം ചെയ്യേണ്ടതായി വരുന്നു  അപ്പോൾ അവർക്ക് നഷ്ടം വരില്ലേ, സ്വാഭാവികമായി ഉടനടി  ക്യാഷുമായി  വരുന്ന ഒരാൾക്ക്  അയാൾ വണ്ടി വില്പന ചെയ്തേക്കാം.ഇതിൽ എത്രമാത്രം ശരിയുണ്ട് എന്ന് ചോദിച്ചാൽ എനിക്കറിയില്ല പക്ഷേ എന്തുചെയ്യാം അവർക്കത് ചെയ്യാതിരിക്കാൻ ചിലപ്പോൾ നിർവാഹം ഉണ്ടാകില്ല.നമ്മൾ ചെയ്യേണ്ട കാര്യം നമുക്ക് അബദ്ധം പറ്റാതെ  വില കൊടുത്ത് അപ്പോൾ തന്നെ വാങ്ങിച്ച്  വണ്ടി നമ്മുടെ കസ്റ്റഡിയിൽ വയ്ക്കുക എന്നുള്ളതാണ്.

                                                            ഞാൻ ഈ പറയുന്ന കാര്യം  എത്രമാത്രം സത്യമാണ് എന്നറിയണമെങ്കിൽ  വളരെ ജനുവിൻ ആയിട്ടും  അല്ലാതെയും വിൽക്കുന്ന  അല്ലെങ്കിൽ വലിയ ഡീലർഷിപ്പ് ഉള്ള  കമ്പനികളുണ്ട്. ഞാൻ ആരുടെയും പേര് പ്രത്യേകം പറയുന്നില്ല. നിങ്ങൾ അവിടെ ഒരു വാഹനം  വാങ്ങിക്കുവാൻ ചെല്ലുമ്പോൾ  അതിന്റെ വില ഒന്ന് കേട്ട് നോക്കൂ. ഒരു  ഇൻഡിവിജ്വൽ വിൽപ്പനക്കാരന്റെ കയ്യിൽ നിന്ന് വാങ്ങുന്ന വാഹനവും,ഒരു വലിയ ഡീലറുടെ കയ്യിൽ നിന്ന് വാങ്ങിക്കുന്ന വാഹനത്തിന്റെ വിലയും, ചെറിയ ഒരു ഡീലറുടെ കയ്യിൽ നിന്ന് വാങ്ങിക്കുന്ന വിലയും, തമ്മിൽ താരതമ്യപ്പെടുത്തി നോക്കിയാൽ  നല്ല വ്യത്യാസം ഉണ്ടാകും.  ഇനി അതല്ല  നിങ്ങൾ ഒരു വാഹനം  അവർക്ക്  വിറ്റതിന് ശേഷം ശേഷം  ഏകദേശം  ഒരാഴ്ച കഴിയുമ്പോൾ  അവരുടെ  അടുത്തുതന്നെ വാഹനത്തിൻറെ വിലയൊന്നു ചോദിച്ചു നോക്കൂ  അപ്പോൾ  അറിയാം  അതിൻറെ അവരുടെ ശരിക്കുള്ള വില. വാഹനത്തിൻറെ വില  അപ്പോൾ തന്നെ പണം കൊടുത്തു വാങ്ങാൻ സാധിക്കുമെങ്കിൽ   അതിൻറെ ലാഭം വേറൊന്നു തന്നെയാണ്.  ഇവിടെയാണ് ഞങ്ങളുടെ സർവീസിന്റെ പ്രസക്തി.

 ഞങ്ങളുടെ സർവീസ് ചാർജ് അല്ലെങ്കിൽ ഞങ്ങളുടെ ലാഭം

                                        ഇപ്പോൾ സ്വാഭാവികമായിട്ടും നിങ്ങൾക്ക് വേറൊരു സംശയം ഉണ്ടാകാം. ഇത്രയും കാര്യങ്ങളൊക്കെ ചെയ്തു തരുമ്പോൾ ഇവരുടെ സർവീസ് ചാർജ് എന്തായിരിക്കും ഞങ്ങൾക്ക് താങ്ങാൻ പറ്റുന്ന സർവീസ് ചാർജ്  ആണോ എന്നൊക്കെ. നിങ്ങൾക്ക് താങ്ങുന്ന വിധത്തിൽ വളരെ ചെറിയൊരു ചാർജ് മാത്രമേ ഉള്ളൂ . ഞങ്ങളുടെ സർവീസ് ചാർജ് എന്ന് പറയുന്നത് 525 രൂപയാണ് . ഈ പറയുന്ന 525  ഡീൽ സ്റ്റാർട്ട് ചെയ്യുമ്പോൾ ആദ്യമേ തരേണ്ട പൈസയാണ് ഏതെങ്കിലും കാരണവശാൽ ഈ ഡീൽ  ക്യാൻസൽ ചെയ്യപ്പെടുകയാണെങ്കിൽ അതായത് ബാങ്കിൻറെ ഭാഗത്തുനിന്ന് ക്യാൻസൽ ചെയ്യപ്പെടുകയാണെങ്കിൽ ഇത് റീഫണ്ട് ആണ്. അതല്ല നിങ്ങളാണ് ക്യാൻസർ ചെയ്യുന്നതെങ്കിൽ   തിരികെ  തരുന്നതല്ല.  അതുകൂടാതെ  ഞങ്ങൾ  വിൽക്കുന്ന ആൾക്ക് പണം കൊടുക്കുക  നിങ്ങളുടെ ഡൗൺ പെയ്മെൻറ് അടയ്ക്കുക അങ്ങനെയൊക്കെ പറയുമ്പോൾ ചെറിയൊരു   ലാഭം കൂടെ  വേണം അല്ലേ   അതായത് ലോൺ എമൗണ്ടിന് രണ്ട് ശതമാനം  മാത്രം  അതായത് അഞ്ചുവർഷത്തെ ലോൺ ആണെങ്കിൽ 2% എന്നുള്ള നിരക്കിൽ ഒരു ചെറിയ ഒരു കമ്മീഷനും കൂടി ഞങ്ങൾക്കുണ്ട് അതായത് കുറച്ചും കൂടി വിശദമായി പറഞ്ഞാൽ പതിനായിരം രൂപയാണ് നിങ്ങൾ    ലോൺ എടുക്കുന്നതെങ്കിൽ നിങ്ങൾക്ക് വർഷത്തേക്ക് ആകെ വരുന്നത് 200 രൂപ മാത്രമേ ഉള്ളൂ ഞങ്ങളുടെ കമ്മീഷനായിട്ട് . അപ്പോ ഞങ്ങൾ വിൽക്കുന്ന ആൾക്ക് ക്യാഷ് കൊടുക്കും, നിങ്ങളെ ഡൗൺ പെയ്മെൻറ് അടയ്ക്കാൻ ഞങ്ങൾ നിങ്ങൾക്ക് പണം തരും , നിങ്ങളുടെ ഓൺ റോഡ് എക്സ്പെൻസസ്  അതിന് ഉള്ള പൈസകൾ എല്ലാം ചെലവാക്കും, ഇത്രയും ചെയ്യുമ്പോഴാണ് .ഈ പറയുന്ന പൈസ എല്ലാ കാര്യങ്ങളും ലോണി തന്നെ നിങ്ങൾക്ക് ഒരു ഇഎംഐ ആക്കി ചെയ്തു തരാൻ പറ്റുന്നതാണ്. ഈ 525 രൂപ മാത്രമാണ് ഞങ്ങൾക്ക് ആദ്യമേ തരേണ്ടത് ബാക്കി എല്ലാ കാര്യങ്ങളും തന്നെ ചെയ്തു തരാൻ ഞങ്ങളെ കൊണ്ട്  സാധിക്കും.ഇതിനകത്ത് പറ്റിപ്പോ തട്ടിപ്പോ വെട്ടിപ്പോ ഒന്നുമില്ല.നിങ്ങൾ തന്നെയാണ് വാഹനം സെലക്ട് ചെയ്യുന്നത്  നിങ്ങൾ തന്നെയാണ് വിൽക്കുന്ന ആളിനോട് വിലപേശുന്നത്, നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥലത്തു തന്നെ വാഹനം  നിങ്ങൾക്ക് സെലക്ട് ചെയ്യാം  ഇതിനിടയിൽ  അല്ലെങ്കിൽ ഈ കാര്യത്തിൽ ഒന്നും  ഞങ്ങളുടെ  ഒരു രീതിയിലുള്ള  ബാഹ്യമായ  ഇടപാടുകൾ ഒന്നും  ഉണ്ടായിരിക്കില്ല  നിങ്ങൾ വാഹനം  ഫിക്സ് ചെയ്തു കഴിഞ്ഞതിനു ശേഷം  ഞങ്ങളോട് വന്നു  പറഞ്ഞതിനുശേഷം മാത്രമാണ്  ഞങ്ങളുടെ  ഇടപെടലുകൾ  ഉണ്ടാവുകയുള്ളൂ

       

 നിങ്ങളുമായി കൂടിച്ചേർന്ന് ഒരു കാർ  ലോണിൽ വാങ്ങിക്കാൻ  ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ  ഞാൻ ആദ്യം ചെയ്യേണ്ട കാര്യം എന്താണ്?                                                                            

 

                                               ദൈവം സഹായിച്ച് നമ്മൾ ലോണിന്റെ കാര്യങ്ങളുമായി മുന്നോട്ടേയ്ക്ക് പോകാൻ തീരുമാനിച്ചു,നമ്മൾ മുന്നോട്ടേയ്ക്ക് പോവുകയാണെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഞങ്ങളുടെ  പ്രൊസീജിയർ  ഒന്ന് ഫോളോ ചെയ്യുക എന്നുള്ളതാണ്. നിങ്ങൾ  ആദ്യം ചെയ്യേണ്ടത്  ഞങ്ങളുടെ ഏജന്റുമായി സംസാരിക്കുക , നിങ്ങളുടെ ഡോക്യുമെന്റ് ഭാഗങ്ങൾ എല്ലാം ഒക്കെയാണോ എന്ന് തീരുമാനിക്കുക, അതിനുശേഷം ഡോക്യുമെന്റ് എല്ലാം റെഡിയാക്കി കയ്യിൽ വയ്ക്കുക, ശേഷം നിങ്ങൾ വാഹനങ്ങൾ പോയി ചെക്ക് ചെയ്യുക ഇഷ്ടപ്പെട്ട വാഹനം എവിടെ നിന്ന് വേണമെങ്കിലും സെലക്ട് ചെയ്യാം. ഉദാഹരണത്തിന് പറഞ്ഞാൽ   dubizele  നിന്നാകാം  ഏതെങ്കിലും രീതിയിലുള്ള ക്ലാസിഫൈഡ്  ,ഫേസ്ബുക്കിന്റെ മാർക്കറ്റ് പ്ലേസ്, നിങ്ങളുടെ സുഹൃത്തുക്കളുടെ കയ്യിൽ നിന്നാവാം,  എവിടെ നിന്ന് വേണമെങ്കിലുംനിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു വാഹനം   കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ നിങ്ങൾ ആ വാഹനം ഒന്ന് ഒന്ന് ഇൻസ്പെക്ട് ചെയ്യുക.(ഏത് എമിറേറ്റ്സിലാണ്  നിങ്ങൾ  വാഹനം രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്നത്  അത്  എമിറേറ്റ്സിൽ തന്നെ ഒരു ടെസ്റ്റ് ചെയ്യുകയായിരിക്കും നല്ലത്.ശേഷം വാഹനത്തിൻറെ  നാല് സൈഡിലെ ഫോട്ടോസ് , കിലോമീറ്റർ ഫോട്ടോ, വാഹനത്തിൻറെ ബോണറ്റ് തുറന്നു വച്ചതിനുശേഷം എൻജിൻ റൂമിന്റെ ഒരു ഫോട്ടോ, ചേസിസ് പ്ലേറ്റ് ഫോട്ടോ, വാഹനത്തിന്റെ  ഡോക്യുമെൻറും  അതുകൂടാതെ ഇതിന്റെയെല്ലാം കണ്ടിന്യൂസ് ആയിട്ടുള്ള  ഒരു വീഡിയോയും കൂടി ഞങ്ങൾക്ക്   അയച്ചുതരിക  പിറ്റേദിവസം തന്നെ  അവർക്ക് പണം കൊടുക്കാം എന്നുള്ള ഒരു ഉറപ്പും കൊടുക്കുക. അതിനുശേഷം  നിങ്ങൾ ഞങ്ങളുടെ അഡ്വാൻസ് 525 DHS ഞങ്ങളുടെ അക്കൗണ്ടിൽ ഇട്ടു തരിക,  അപ്പൊ തന്നെ  ഞങ്ങളുടെ ടീം വേണ്ട കാര്യങ്ങൾ എല്ലാം  ചെയ്തുതീർത്ത് ബാങ്കിൽ നിന്ന്  ഒരു സോഫ്റ്റ് അപ്രൂവൽ എടുത്തിട്ട്  വിൽക്കുവാനുള്ള ആളുടെ ക്യാഷ്  കൊടുക്കാനായി പണവുമായി  ഞങ്ങളുടെ ഒരാൾ നിങ്ങളുടെ കൂടെ വരികയും പണം കൊടുത്തതിനു ശേഷം  അവരിൽ നിന്ന് വാഹനം നിയമപരമായി വാങ്ങിച്ച് ബാങ്കിൻറെ പ്രൊസീജർ എല്ലാം ചെയ്തു തീർത്ത്, വെഹിക്കിൾ  രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ കാര്യങ്ങളെല്ലാം ചെയ്തുതീർത്ത്  നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തു  തരികയും ചെയ്യും.എല്ലാ കാര്യത്തിനും  ഞങ്ങളുടെ ഏജൻറ്  അഡ്വൈസ് ആയിട്ടോ   അല്ലെങ്കിൽ  ഫിസിക്കൽ ആയിട്ട്  ഏതാണ് അഭികാമ്യം എന്ന് വെച്ചാൽ  ആ രീതിയിൽ നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും

 കാർ ലോൺ എടുക്കാൻ എന്തൊക്കെ മിനിമം ഡോക്യുമെന്റ്സ് ആണ് വേണ്ടത്?

                      ഒരു കാർ ലോൺ എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ  എന്തൊക്കെ ഡോക്യുമെന്റ് ആണ് എൻറെ കയ്യിൽ ഉണ്ടാവുക എന്നൊരു സംശയം ഉണ്ടാവും അല്ലേ. നമ്മൾ  സാധാരണ രീതിയിൽ  ഒരു കാർ ലോണിന് വേണ്ടി  ബാങ്കിൽ അപേക്ഷിക്കാൻ  ബേസിക്കായി  വേണ്ട ഡോക്കുമെന്റ്സ് ആണ് (നമ്മുടെ കൈയിലെ മിനിമം  ഡോക്യുമെന്റ്സ് ആണ് ) സാലറി സർട്ടിഫിക്കറ്റ്, മൂന്നോ നാലോ മാസത്തെ ബാങ്കിൻറെ സ്റ്റേറ്റ്മെൻറ്,പാസ്പോർട്ട് കോപ്പി ,വിസയുടെ കോപ്പി , എമിറേറ്റ്സ് ഐഡി കോപ്പി  ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമില്ല  ഉണ്ടെങ്കിൽ അതും വയ്ക്കാം.

                                          നിങ്ങൾക്ക് ബാങ്ക് ആയിട്ട് ഏതെങ്കിലും രീതിയിലുള്ള ക്രെഡിറ്റ് കാർഡ്സ്, ലോണോ അല്ലെങ്കിൽ അങ്ങനെ എന്തെങ്കിലും  നിങ്ങൾ യൂസ് ചെയ്യുന്നുണ്ടെങ്കിൽ  നിർബന്ധമായും റിപ്പോർട്ട് എടുക്കുന്നത് നല്ലതായിരിക്കും( എ ഇ സി ബി  റിപ്പോർട്ട് വിത്ത് സ്കോർ)  കാരണം  ബാങ്കിൽ നിന്ന്  ഒരു പ്രാവശ്യം rejection സംഭവിച്ചു കഴിഞ്ഞാൽ  വീണ്ടും അത് അപ്പ്രൂവൽ എടുക്കുവാൻ ആയിട്ട്  അതിന്റേതായിട്ടുള്ള ബുദ്ധിമുട്ടുമുണ്ട്  താമസവും ഉണ്ട് . ചിലർ ഇതിന്റെ റിപ്പോർട്ട് മാത്രം എടുക്കും അല്ലെങ്കിൽ ചിലർ ഇതിൻറെ സ്കോർ മാത്രം എടുക്കും. പക്ഷേ  നിങ്ങൾ എടുക്കേണ്ടത് റിപ്പോർട്ട് വിത്ത് സ്കോറാണ്  ഏകദേശം ഇതിന് 84 ദിർഹംസ് നമ്മള്  എ ഇ സി ബി ക്ക്  കൊടുക്കേണ്ടതായിട്ടുണ്ട്.

                                                     

                                                   ചില സമയങ്ങളിൽ കൂടുതൽ ഡോക്യുമെന്റ് ആവശ്യമായിട്ട് വരാം,  സാലറി സ്ലിപ്, സാലറി  ഇൻക്രിമെന്റ്   ലെറ്റർ,   ആർടിഎ ഫയൽ  നമ്പർ , കമ്പനി ഐഡി കാർഡ്, ലേബർ കാർഡ്,എക്സ്ചേഞ്ച് സ്റ്റേറ്റ്മെൻറ് ഹോം കൺട്രി ഡ്രൈവിംഗ് ലൈസൻസ്, ഫ്രീ സോൺ ഐഡി,  aecb റിപ്പോർട്ട്, ലീവ് ആപ്ലിക്കേഷൻ ഫോം  തേഡ് പാർട്ടി രജിസ്ട്രേഷൻ ആണെങ്കിൽ  റിലേഷൻ പ്രൂവ്  ചെയ്യുന്ന ചെയ്യുന്ന സർട്ടിഫിക്കറ്റ്,  etc-- എല്ലാ ലോൺ ആപ്ലിക്കേഷനിലും  ഈ പറയുന്ന ഡോക്യുമെന്റ് ഒന്നും  ആവശ്യമായി വരാറില്ല  അതിനാൽ  നിങ്ങൾ ആദ്യം അയച്ചു തരേണ്ടത്  ബേസിക് ആയിട്ട് പറഞ്ഞു ഡോക്ടർ മാത്രമാണ്  ബാക്കി എന്തെങ്കിലും വേണമെങ്കിൽ  ഞങ്ങൾ  ചെക്ക് ചെയ്തതിനു ശേഷം  പറഞ്ഞുതരാം.

​ ഒരു വാഹനം കണ്ടെത്തി കഴിഞ്ഞാൽ  ആ വാഹനത്തിന്റെ  എന്തൊക്കെ ഡോക്യുമെന്റ്സ് ആണ്  ലോണിന് ആവശ്യമായി വരുന്നത്?.

                                                                 നിങ്ങളുടെ കയ്യിലെ  ഡോക്യുമെന്റ് എല്ലാം റെഡിയാക്കി കഴിഞ്ഞതിനുശേഷം  നിങ്ങൾ വണ്ടി സെലക്ട് ചെയ്യുക .വാഹനം  സെലക്ട് ചെയ്യുന്ന സമയത്ത്  സെല്ലറോട്  വിൽപ്പനക്കാരനോട്  ഉടനടി പണം തരാമെന്ന് പറഞ്ഞ്   വില പേശാൻ പറ്റുന്ന അത്രയും വില കുറച്ചു വാങ്ങാം, അവരോട്  ലോണിന്റെ കാര്യം ഒന്നും തന്നെ പറയേണ്ട ആവശ്യമില്ല .നിങ്ങളുടെ കമ്പനിയിൽ നിന്നാണ്  പണം തരുന്നത് എന്നും, കമ്പനിക്ക്  ഡോക്യുമെന്റ് കൊടുത്തു കഴിഞ്ഞാൽ  പിറ്റേദിവസം തന്നെ  കമ്പനിയിൽ നിന്ന് പണം കിട്ടും എന്നും, കമ്പനിയിൽ നിന്ന് പണം കിട്ടിയാൽ  അപ്പോൾ തന്നെ പണം തന്നതിനു ശേഷം  വാഹനം ട്രാൻസർ ചെയ്ത് എടുത്തോളാം എന്നും അവർക്ക്  ഉറപ്പു നൽകിയതിനു ശേഷം   ഏത് എമിറേറ്റ് ആണോ    നിങ്ങളുടെ  വിസ ഉള്ളത്  ആ എമിറേറ്റ്സിൽ തന്നെ വാഹനം കുറഞ്ഞപക്ഷം  ഇൻസ്പെക്ട് ചെയ്യുക. ശേഷം വാഹനത്തിൻറെ നാല്  സൈഡിലെ ഫോട്ടോസ്  കിലോമീറ്റർ ഫോട്ടോ ചെയ്സ് നമ്പർ സ്റ്റിക്കർ ഫോട്ടോ (ഡോർ തുറക്കുമ്പോൾ ഡോറിന്റെ സൈഡിൽ വരുന്നത്)  എൻജിൻ റൂമിലെ ഫോട്ടോ പിന്നെ  കംപ്ലീറ്റ് ഒരു വീഡിയോയും കൂടി  ഞങ്ങൾക്ക് അയച്ചുതരിക. കൂടാതെ ഈ വാഹനത്തിൻറെ ഡോക്യുമെന്റ് അതായത് മുൽക്കിയ  കോപ്പിയോ  അല്ലെങ്കിൽ  എക്സ്പോർട്ട് സർട്ടിഫിക്കറ്റ്  അല്ലെങ്കിൽ പൊസിഷൻ സർട്ടിഫിക്കറ്റ്  ഇങ്ങനെയുള്ള ഏതെങ്കിലും ഒരു ഡോക്യുമെന്റ് ഈ വാഹനത്തിനു ഉണ്ടാകും അതും കൂടി ഞങ്ങൾക്ക് അയച്ചു തരിക. 

 വിൽക്കുന്ന ആൾക്ക് എപ്പോഴാണ് പണം കൊടുക്കുന്നത്?.

                                                ഈ ഡോക്യുമെന്റ്സ് എല്ലാം നിങ്ങളുടെ കയ്യിൽ കിട്ടിക്കഴിഞ്ഞാൽ  525 രൂപ സർവീസ് ചാർജ് ആയിട്ട് ഞങ്ങടെ അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്ത് സ്ലിപ്പും, നിങ്ങളുടെയും വാഹനത്തിന്റെയും  ഡോക്യുമെന്റ്സ് ഞങ്ങൾക്ക് അയച്ചുതരിക. അപ്പോൾ തന്നെ ഞങ്ങൾ ബാങ്കിൽ നിന്ന് ഒരു സോഫ്റ്റ്‌ എടുത്തതിനു ശേഷം  നിങ്ങളുടെ വിൽക്കുന്ന ആൾക്ക് കൊടുക്കാനുള്ള ക്യാഷുമായി  ഞങ്ങളുടെ ഞങ്ങളുടെ ഏജൻറ്  നിങ്ങളുടെ കൂടെ വരികയും  വിൽക്കുന്ന ആൾക്ക്കടുക്കാനുള്ള പണം നിങ്ങളുടെ കയ്യിൽ തന്നതിന് ശേഷം, നിങ്ങളുടെ കൂടെ നിന്ന്  രജിസ്ട്രേഷൻ സെന്ററിലെ  കമ്പ്ലീറ്റ് പോസ്റ്റ് ചെയ്തു തീർത്ത് വാഹനം  അവരുടെ കയ്യിൽ നിന്ന് വാങ്ങിച്ച്  നമ്മൾ കൊണ്ടുവരും.അതായത് നിങ്ങൾ  മുഴുവൻ ഡോക്യുമെൻറും ഞങ്ങൾക്ക് അയച്ചു തന്നതിനു ശേഷം  ഒന്നോ രണ്ടോ  ദിവസത്തിനുള്ളിൽ  വിൽക്കുന്ന ആളിനുള്ള പണം കൊടുക്കുവാൻ  ഞങ്ങൾക്ക് തരാൻ സാധിക്കും

 ബാങ്കിൻറെ പ്രൊസീജർ എല്ലാം ചെയ്തുതീർത്ത് എപ്പോഴാണ് ഞങ്ങൾക്ക് ഞങ്ങളുടെ കയ്യിൽ വണ്ടി കിട്ടുക?.

                                           ഞങ്ങൾ പൈസ തന്നിട്ട്  വാഹനം  അവരിൽ നിന്ന് വാങ്ങിച്ചാലും  ഫൈനലിൽ  നിങ്ങൾക്ക് ലോൺ വേണ്ടത്  അല്ലെങ്കിൽ ഇഎംഐ അടക്കേണ്ടത്  ബാങ്കിലേക്ക് തന്നെയാണ്  നമ്മൾ ബാങ്കിൻറെ പ്രൊസീജർ കൂടി കംപ്ലീറ്റ് ചെയ്യേണ്ടതായിട്ടുണ്ട്. ഡൗൺ പേയ്‌മെന്റ് അടയ്ക്കുക  ബാങ്കിൻറെ പ്രോസസിംഗ്  ഫീസ്  അടയ്ക്കുക , ഈ വാലുവേഷൻസർട്ടിഫിക്കറ്റ് എടുക്കുക ,ഇൻഷുറൻസ് എടുക്കുക , രജിസ്ട്രേഷൻ കമ്പ്ലീറ്റ് ചെയ്യുക,  ബാങ്കിൽ നിന്നുള്ള  പണം നമുക്ക് കിട്ടാനുള്ള  ബാലൻസ് കാര്യങ്ങൾ എല്ലാം ചെയ്തു തീർക്കുക,അങ്ങനെ ഒത്തിരി കാര്യങ്ങൾ ചെയ്തെടുക്കാൻ ഉണ്ട്.  എല്ലാ കാര്യങ്ങളും   ചെയ്തുതീർത്തു  നിങ്ങളുടെ കയ്യിലേക്ക്  വണ്ടി കിട്ടുമ്പോൾ ഏകദേശം അഞ്ചു തൊട്ട്  ഏഴു ദിവസം വരെ എടുക്കാറുണ്ട്  ചില സമയങ്ങളിൽ അല്പം കുറവ് സമയമോ ചില സമയങ്ങളിൽ  അല്പം  കൂടുതൽ സമയമോ  എടുത്തേക്കാം  എല്ലാം ദൈവാനുഗ്രഹം പോലെ തന്നെ  ഇരിക്കും.എന്നാലും ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി സ്പീഡിൽ കാര്യങ്ങളെല്ലാം ചെയ്തുതീർത്ത്  ഞങ്ങൾ വാഹനം നിങ്ങൾക്ക് ഡെലിവറി ചെയ്യുന്നതാണ്.

 ഒരു വാഹനം വാങ്ങിക്കുമ്പോൾ  ഉണ്ടാകുവാൻ ചാൻസ് ഉള്ള  ഹിഡൻ ചാർജസ്  അല്ലെങ്കിൽ  ഓൺ റോഡ് എക്സ്പെൻസസ്  എന്തൊക്കെയാണ്?

                                   സാധാരണ രീതിയിൽ നമ്മൾ ഒരാളുടെ കയ്യിൽ നിന്ന് വണ്ടി വാങ്ങിച്ച് വണ്ടി ഇൻസ്പെക്ടർ ചെയ്തു  നമ്മുടെ പേരിലേക്ക് നമ്പർ പ്ലേറ്റ് ,എല്ലാം മാറ്റി ഇൻഷുറൻസ് എടുത്ത്  നമ്മൾ രജിസ്റ്റർ ചെയ്യുമ്പോൾ  ഏകദേശം  ഒരു 2500 തൊട്ടിട്ട് 3500 രൂപയ്ക്കുള്ള ഇടയ്ക്കുള്ള  പൈസ വന്നേക്കാം  ഏകദേശം പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ,  ചില അവസരങ്ങളിൽ  ചില വ്യത്യാസങ്ങൾ ചെറിയ രീതിയിലുള്ള വ്യത്യാസങ്ങൾ ഒക്കെ ഉണ്ടാകാം, പക്ഷേ  ബാങ്ക് ലോൺ വഴിയാണ് നിങ്ങൾ വണ്ടി എടുക്കുന്നത് എങ്കിൽ  നമുക്ക്  അധിക ചെലവായ  അല്ലെങ്കിൽ അധിക ചെലവായിട്ട് കണക്കു കൂട്ടാൻ പറ്റുന്ന  ഈ വാലുവേഷൻ  സർട്ടിഫിക്കറ്റ്  ബാങ്കിൻറെ പ്രോസസിംഗ് ഫീ യും കൂട്ടി ഏകദേശം പറയുകയാണെങ്കിൽ ഒരു 2000 തൊട്ടിട്ട് 2500 രൂപയ്ക്ക് ഇടയ്ക്കുള്ള ഒരു പൈസ വരും. അപ്പോൾ നമ്മൾ  കണക്കുകൂട്ടേണ്ടത്  ഏതൊരു ചെറിയൊരു വാഹനം എടുത്താലും    വണ്ടിയുടെ ട്രാൻസ്ഫർ ചാർജസ് ഇൻഷുറൻസ് രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ്  ബാങ്കിൻറെ പ്രസിംഗ്  ഫീസ്  യുവാലുവേഷൻ  ഇൻഷുറൻസ്  അങ്ങനെ എല്ലാം കൂട്ടുമ്പോൾ ഏകദേശം  ഒരു 5000-6000 ദർഹത്തിനിടയിലോ അല്ലെങ്കിൽ  അതിനോട് അടുപ്പിച്ചു വരാൻ ചാൻസ് ഉണ്ട് എന്ന് മനസ്സിലാക്കുക.  ഈ ഉൾപ്പെടുന്ന തുകയും  അതായത്  ഓൺറോഡ് എക്സ്പെൻസ് ആയിട്ട് വരുന്ന പൈസയും  നമുക്ക് ലോണിൽ തന്നെ ചെയ്തു തരാൻ സാധിക്കുന്നതാണ്. അതല്ല നിങ്ങളുടെ  കയ്യിൽ  പണമായിട്ടുണ്ടെങ്കിൽ  നമുക്ക്  ലോൺ ഉൾപ്പെടുത്താതെ  ചെയ്യുവാനും സാധിക്കുന്നതാണ്.  ഞാനീ പറയുന്ന കാര്യങ്ങൾ എല്ലാം  ഒരു ഇൻഫർമേഷൻ എന്ന രീതിയിൽ  പറഞ്ഞെന്നു മാത്രം.  ചിലവർക്ക്  ഇതിനെക്കുറിച്ച് അറിയാമായിരിക്കും  ചിലർക്ക്  ഇതിനെക്കുറിച്ച് അറിയില്ലായിരിക്കും  അറിയാത്തവർക്ക് ഒരു ഇൻഫർമേഷൻ നിലയ്ക്ക് മാത്രം പറയുന്ന കാര്യങ്ങളാണ്  സാഹചര്യങ്ങളും   കാര്യങ്ങളും  അനുസരിച്ച്  ചെറിയ ചെറിയ മാറ്റങ്ങൾ  സംഭവിക്കാവുന്നതാണ്.

 ബാങ്കിൻറെ പലിശ  അല്ലെങ്കിൽ ലാഭം എന്താണ്

 ഇനിയുള്ളതാണ്  ബാങ്കിൻറെ പലിശ  അല്ലെങ്കിൽ ബാങ്കിൻറെ ലാഭം  ഇത് ഇസ്ലാമിക് രീതിയിൽ ആണ് ബാങ്ക്  കൺസിഡർ ചെയ്യുന്നതെങ്കിൽ ഇതിന്  ലാഭം എന്ന് പറയും  അല്ലെങ്കിൽ  നോൺ ഇസ്ലാമിക് രീതിയിലാണ് കൺസിഡർ ചെയ്യുന്നതെങ്കിൽ  ഇതിനെ പലിശ എന്ന് പറയും. ബാങ്കിൻറെ പലിശ  അല്ലെങ്കിൽ ലാഭം  നിശ്ചയിക്കുന്നത്  നിങ്ങൾ എത്ര എമൗണ്ട് ലോൺ എടുക്കുന്നു  എത്ര കാലത്തേക്ക്   ലോൺ എടുക്കുന്നു, വാഹനത്തിന്റെ മോഡൽ  നിങ്ങൾ വർക്ക് ചെയ്യുന്ന കമ്പനിയുടെ സ്ട്രെങ്ത്  നിങ്ങളുടെ ലെങ്ത് ഓഫ് സർവീസ്  നിങ്ങളുടെ സാലറി  എന്നിങ്ങനെ  ഒത്തിരി കാര്യങ്ങളെ  ആശ്രയിച്ചിരിക്കും. എന്നാലും  വളരെ സിമ്പിൾ ആയിട്ട് പറയുകയാണെങ്കിൽ  നിങ്ങളുടെ സാലറി  6000 രൂപയ്ക്ക് മേലെയാണ് നല്ലൊരു കമ്പനിയിലാണ് വർക്ക് ചെയ്യുന്നതെങ്കിൽ  നിങ്ങളുടെ പലിശ നിരക്ക് എന്ന് പറയുന്നത്  ഏറ്റവും കുറഞ്ഞതായി പറയാൻ സാധിക്കുന്നത് 3.5 നും കൂടുതലായി പറയാൻ സാധിക്കുന്നത്  5.5 ഇനും ഇടയ്ക്കായിരിക്കും.  സാലറി 3000 -6000    ദിർഹത്തിലും ഇടയിലാണ് നല്ലൊരു കമ്പനിയിലാണ് വർക്ക് ചെയ്യുന്നതെങ്കിൽ  ഏകദേശം  ഏറ്റവും കുറവായി കിട്ടാൻ സാധിക്കുന്നത്  4.5നും  6.5 വിനും  ഇടയിൽ ആയിരിക്കും  ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം  ഏകദേശം മാത്രമാണ്  നിങ്ങളുടെ പ്രൊഫൈൽ അനുസരിച്ച്  ചെറിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടായേക്കാം.

 എൻറെ മാസ അടവ്  അല്ലെങ്കിൽ ഈ എം ഐ  എത്ര ആയിരിക്കും?.

   മാസ  അടവ്  എത്രയാണ് എന്ന് പറയണമെങ്കിൽ, നമ്മൾ  എത്ര എമൗണ്ട് ആണ്  ലോൺ ആയി  എടുക്കുന്നത്,  ഇതിൽ ബാങ്കിൻറെ ലാഭം എത്രയാണ്  അല്ലെങ്കിൽ ബാങ്കിൻറെ പലിശ എത്രയാണ് , നമ്മൾ എത്ര കാലത്തേക്ക് എടുക്കുന്നത്    എന്നതിന് എല്ലാം  ആശ്രയിച്ചിരിക്കും  നിങ്ങളുടെ  മാസയടവ്  അല്ലെങ്കിൽ   ഇഎംഐ.  ഇത് നിങ്ങൾക്ക്  എളുപ്പത്തിൽ മനസ്സിലാക്കാനായി  ഞങ്ങളുടെ വെബ്സൈറ്റിൽ  ഒരു  ഇഎംഐ കാൽക്കുലേറ്റർ  കൊടുത്തിട്ടുണ്ട് .  നിങ്ങൾക്കറിയാവുന്ന ഡീറ്റെയിൽസ് വെച്ചിട്ട്  നിങ്ങൾ അതിൽ ചെക്ക് ചെയ്തു നോക്കൂ  എല്ലാ കാര്യങ്ങൾക്കും  ഏകദേശം ഒരു  കണക്കു കിട്ടും. അല്ലെങ്കിൽ ഞങ്ങളെ വിളിക്കൂ  ,  ഏകദേശം ഞങ്ങൾ പറഞ്ഞു തരാം

​​ഒരാൾക്ക് ലോൺ കിട്ടുവാൻ ആയിട്ട്  ചാൻസ് ഉണ്ടോ എന്ന് നമുക്ക് എളുപ്പത്തിൽ എങ്ങനെ അറിയാം.

 ഒരാൾക്ക്  ലോൺ എളുപ്പത്തിൽ കിട്ടാൻ ചാൻസ് ഉണ്ടോ എന്ന് അറിയാൻ  അത്ര എളുപ്പമല്ല  കാരണം ഞാൻ ഈ പറയുന്ന കാര്യങ്ങളെല്ലാം  സാഹചര്യത്തിലും  സന്ദർഭത്തിലും  മാറിക്കൊണ്ടിരിക്കും  എന്നാലും ഏകദേശം പറയാം  ഒരാൾ   നല്ല  സ്ഥാപനത്തിൽ വർക്ക് ചെയ്യുകയും  ആ സ്ഥാപനത്തിൽ നിന്ന്  ഏറ്റവും കുറഞ്ഞത് മൂന്നുമാസം  സാലറി അക്കൗണ്ടിൽ വരികയും  അദ്ദേഹം  ആ കമ്പനിയിൽ നിയമപ്രകാരമുള്ള  പ്രൊഫഷൻ പീരീഡായ  ആറുമാസം കഴിഞ്ഞിരിക്കുകയും  ആ സ്ഥാപനത്തിൽ നിന്ന്  എല്ലാമാസം  ഏകദേശം കറക്റ്റ് സമയത്ത്  സാലറി  അക്കൗണ്ടിൽ ക്രെഡിറ്റ് ആവുകയും  അദ്ദേഹത്തിന്  ഒരു  ബാങ്ക് അക്കൗണ്ട് നിർബന്ധമായും (ഐബാൻ  നമ്പറുള്ള  അക്കൗണ്ട് നമ്പർ ഉണ്ടായിരിക്കുകയും), നിയമപ്രകാരമല്ലാത്ത  കൂടുതൽ പൈസ  ബാങ്ക് അക്കൗണ്ടിൽ  ട്രാൻസാക്ഷൻ  ഇല്ലാതിരിക്കുകയും  അദ്ദേഹത്തിന്  മുൻപ്  ഉണ്ടായിരുന്ന  ഏതെങ്കിലും രീതിയിലുള്ള  ചെക്ക് ബൗൺസ്  ക്രെഡിറ്റ് കാർഡ്   പെയ്മെൻറ് പ്രോബ്ലം  നിയമപരമായിട്ടുള്ള പ്രശ്നങ്ങൾ, അയാൾ ജോലി ചെയ്യുന്ന കമ്പനി  ബാങ്കിൽ  ബ്ലാക്ക് ലിസ്റ്റ് അല്ല എന്നുണ്ടെങ്കിൽ  , അദ്ദേഹത്തിൻറെ  ഡി ബി ആർ  അതായത് ഡെബിറ്റ്    ബേർഡ്  റേഷ്യോ  എന്നു പറയുന്നത് ഈ ഇഎംഐ കൂടി വരുമ്പോൾ  49% താഴെ നിൽക്കുകയും ചെയ്താൽ  അയാൾക്ക് ലോൺ കിട്ടാൻ  സാധാരണ രീതിയിൽ  ബുദ്ധിമുട്ടൊന്നും  ഉണ്ടാകില്ല.  ഞാനീ പറയുന്ന കാര്യങ്ങൾ  സാധാരണക്കാരന്  ഒറ്റയടിക്ക്  മനസ്സിലായി കൊള്ളണമെന്ന്  നിർബന്ധമില്ല  നിങ്ങൾക്ക്  എന്ത് സംശയം ഉണ്ടെങ്കിലും  ഞങ്ങളെ വിളിക്കാവുന്നതാണ്.

 ഒരു കാർ ലോൺ എടുക്കാൻ ചെല്ലുമ്പോൾ ലോൺ കിട്ടാതിരിക്കുവാനുള്ള സാഹചര്യങ്ങൾ എന്തെല്ലാമാണ്

 ഒരു ലോൺ കിട്ടാതിരിക്കുവാനായി  ഒത്തിരി കാര്യങ്ങൾ  പറയാൻ  സാധിക്കും . ഞാനിപ്പോ ഇവിടെ പറയുന്നത്  വളരെ ബേസിക് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ മാത്രമാണ്  കാരണം എല്ലാം പറയുക എന്ന് പറഞ്ഞാൽ അത്ര ഈസി അല്ല.    നമ്മൾ ഒരു ചെറിയൊരു കമ്പനിയിലാണ് ജോലി ചെയ്യുന്നത് ലാൻഡ്   ഫോൺ  വർക്കിംഗ് അല്ല എന്നുണ്ടെങ്കിൽ ,  നമ്മൾ ജോലി ചെയ്യുന്ന കമ്പനിയുടെ  ഓഫീസ്  പ്രോപ്പർ അല്ല എന്നുണ്ടെങ്കിൽ  നമ്മൾ ജോലി ചെയ്യുന്ന കമ്പനിയുടെ  ഓഫീസ് ഒരു ബിസിനസ് സെൻററിൽ ആണെങ്കിൽ , നമ്മൾ ജോലി ചെയ്യുന്ന   കമ്പനി  ഏതെങ്കിലും രീതിയിൽ  ബാങ്കിൽ ബ്ലാക്ക് ലിസ്റ്റഡ് ആണെങ്കിൽ  നിങ്ങളുടെ സാലറി  എക്സ്ചേഞ്ചിൽ ആണ് വരുന്നത് എങ്കിൽ  നിങ്ങളുടെ സാലറി  വരുന്നത്  സി ത്രി കാർഡ് പോലുള്ള ഒരു അക്കൗണ്ടിൽ ആണെങ്കിൽ,  സാലറി വരുന്നത് റെഗുലർ അല്ല എന്നുണ്ടെങ്കിൽ , അതായത്  നമ്മുടെ  സാലറി  വന്നിരിക്കുന്ന ഡേറ്റ് തമ്മിൽ  ഒത്തിരി വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ  നിങ്ങളുടെ കമ്പനി  അതായത് നിങ്ങൾ ജോലി ചെയ്യുന്ന കമ്പനി  ഗൂഗിൾ മാപ്പിൽ രജിസ്റ്റർ ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ,  ലാസ്റ്റ് മാസം  നിങ്ങളുടെ സാലറി അക്കൗണ്ടിൽ വന്നിട്ടില്ല എന്നുണ്ടെങ്കിൽ,  ലാസ്റ്റ് മാസം ചിലപ്പോൾ  സാലറി വന്നിട്ടുണ്ടാകും  പക്ഷേ ബാങ്ക് പറഞ്ഞിരിക്കുന്ന  മിനിമം സാലറി അല്ല ക്രെഡിറ്റ് ആയിരിക്കുന്നതെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ  അമിതമായിട്ടുള്ള  അതായത്  സാലറി അല്ലാതെ  കൂടുതലായി പൈസകൾ വന്നു പോകുന്നുണ്ടെങ്കിൽ,  നിങ്ങൾക്ക്  ഏതെങ്കിലും  രീതിയിലുള്ള   എ ഇ സി ബി  പ്രോബ്ലംസ്  ഉണ്ടെങ്കിൽ  നിങ്ങൾ ഏതെങ്കിലും രീതിയിലുള്ള  ക്രെഡിറ്റ് കാർഡ് എടുത്തിട്ടുണ്ടെങ്കിൽ  ഏതെങ്കിലും ചെക്ക് ബൗൺസ് ഉണ്ടെങ്കിൽ  ഏതെങ്കിലും രീതിയിലുള്ള ആക്ടിവിറ്റീസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ  നിങ്ങൾക്ക് ഏതെങ്കിലും രീതിയിലുള്ള ലീഗൽ ഫയൽസ്  ഉണ്ടെങ്കിൽ  നിങ്ങളുടെ പ്രോബ്ലംസ് ഉണ്ടെങ്കിൽ  അങ്ങനെ അങ്ങനെ  ഒത്തിരി കാര്യങ്ങൾ  ആശ്രയിച്ചിരിക്കും.    അതിനാൽ  നിങ്ങൾ ചെയ്യേണ്ടത്  ഞങ്ങളുമായി ഒന്ന് സംസാരിക്കുക,  ഞങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക്  വ്യക്തമായിട്ടുള്ള  ഉത്തരങ്ങൾ നൽകുക,  അങ്ങനെയെങ്കിൽ    നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ  അതല്ല പരിഹരിക്കാൻ പറ്റുന്നതാണെങ്കിൽ  പരിഹരിച്ച്  നമുക്ക് ക്ലിയർ ചെയ്തു തരാൻ സാധിക്കും.

 എത്ര എമൗണ്ട് വരെ എനിക്ക് ലോൺ എടുക്കാൻ സാധിക്കും.

    എത്ര എമൗണ്ട് വരെ ലോൺ കിട്ടാൻ സാധ്യതയുണ്ട്  എന്ന് ചോദിച്ചാൽ  വളരെ ലഘൂകരിച്ച് പറയുകയാണെങ്കിൽ   സാധാരണ രീതിയില്  വാഹനത്തിന് നമ്മൾ എത്ര എമൗണ്ട് ആണ് കാണിച്ചിരിക്കുന്നത് നോക്കും,  അതിൻറെ ഷോറൂമിന്റെ ഈ വാലുവേഷൻ പ്രൈസ് നോക്കും,  നിങ്ങളുടെ ഇൻഷുറൻസിന്റെ ടോട്ടൽ വാല്യു എത്രയാണ് കിട്ടിയിരിക്കുന്നത്  എന്ന് നോക്കും, നിങ്ങളുടെ  മൊത്തത്തിലുള്ള ബാധ്യത എത്രയാണെന്ന് നോക്കും,  ഇത്രയും എമൗണ്ട് തന്നുകഴിഞ്ഞാൽ  നിങ്ങൾക്ക്  തിരിച്ചടയ്ക്കാനുള്ള കപ്പാസിറ്റി ഉണ്ടോ എന്ന് നോക്കും  ഇതെല്ലാം നോക്കി കഴിഞ്ഞതിനുശേഷം  ബാങ്ക് ബാങ്കിൻറെ സിസ്റ്റത്തിലുള്ള  ഒരു വിലയുമായി താരതമ്യപ്പെടുത്തിയതിന് ശേഷം വന്നിരിക്കുന്ന വിലയുടെ  80 ശതമാനം മാത്രം  ലോണായി നിങ്ങൾക്ക് അപ്പ്രൂവൽ ചെയ്യും. ബാക്കി എല്ലാ സാഹചര്യങ്ങളും ഒക്കെയാണെങ്കിൽ  ഓരോ ബാങ്കിലും  ഓരോ രീതികളാണ് ഓരോ പ്രൊസീജറാണ്.ചില ബാങ്കുകൾ സാലറിയുടെ 5 മൾട്ടിപ്പിൾ മാത്രമേ ലോൺ കൊടുക്കുകയുള്ളൂ  ചില ബാങ്കുകൾ അത് സാലറിയുടെ  8  മൾട്ടിപ്പിൾ  ആകാം,  ചിലപ്പോൾ 10 മൾട്ടിപ്പിൾ  ആകാം  ചിലപ്പോൾ അത് 15 മൾട്ടിപ്പിൾ ആകാം  നമ്മുടെ കാര്യങ്ങൾ എല്ലാം ഒക്കെയാണെങ്കിൽ ചിലപ്പോൾ അഞ്ചുതൊട്ട് 30 മൾട്ടിപ്പിൾ വരെ കിട്ടും.  ഇതെല്ലാം സാധ്യതകൾ മാത്രമാണ് വ്യത്യാസങ്ങൾ സംഭവിക്കാം. ഇത്   എളുപ്പത്തിൽ അറിയാനായി നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് വെച്ചാൽ  ഞങ്ങളുടെ വെബ്സൈറ്റ് തന്നെ ഒരു DBR കാൽക്കുലേറ്റർ കൊടുത്തിട്ടുണ്ട്  അതിൽ ചെക്ക് ചെയ്താൽ നിങ്ങൾക്ക് ഏകദേശം എത്ര എമൗണ്ട് വരെ ലോൺ കിട്ടും എന്ന് അറിയാൻ സാധിക്കും . ഇതൊരു ഏകദേശം കണക്ക് മാത്രമാണ് കേട്ടോ. ഏതെങ്കിലും രീതിയിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ  ഞങ്ങളെ വിളിക്കാൻ യാതൊരു മടിയും വിചാരിക്കേണ്ട ആവശ്യമില്ല

 ഇംപോർട്ടഡ് കാർ ആണോ  ജിസിസി കാർ ആണോ  

                                                                                   സാലറി എത്രയാണെങ്കിലും    ഇമ്പോർട്ട് വണ്ടികളെ അപേക്ഷിച്ച്  വില അല്പം കൂടുതലാണെങ്കിലും  ജിസിസി വണ്ടികൾ തന്നെയായിരിക്കും  നല്ലത്.ഇംപോർട്ട് വണ്ടികൾക്ക്  എല്ലാ ബാങ്കിനും  അതിൻറെതായിട്ടുള്ള നിബന്ധനകളും  പ്രൊസീജറും ഉണ്ട്.

                                       

                                                                      നിങ്ങൾ  ഒരു കാർ വാങ്ങിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ലോൺ വഴിയാണ്  വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നു എങ്കിൽ അമേരിക്കൻ വാഹനങ്ങൾ അതായത് അമേരിക്കൻ ഇമ്പോർട്ടഡ് ചെയ്ത  വാഹനങ്ങൾ  ഇപ്പോഴത്തെ അവസ്ഥയിൽ നമുക്ക് ലോൺ ചെയ്തു തരാൻ സാധിക്കില്ല  അപ്പോൾ നിങ്ങളുടെ സാലറി 3000 dhs-6000dhs  സാലറി റേഞ്ചിലാണ്  നിങ്ങളുടെ  സാലറി വരുന്നതെങ്കിൽ  ജിസിസി വണ്ടി മാത്രം  കണ്ടെത്തുവാൻ ശ്രമിക്കുക.അതല്ല ഇമ്പോർട്ടഡ് കാർ ആണ് നിങ്ങൾ നോക്കുന്നത് എങ്കിൽ  ഒരു രീതിയിലും തന്നെ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കില്ല.​

                                         

                                നിങ്ങളുടെ സാലറി 6000 രൂപയ്ക്ക് മേലെയുണ്ട് നല്ല കമ്പനിയിലാണ് നിങ്ങൾ വർക്ക് ചെയ്യുന്നതെങ്കിൽ  ഞങ്ങൾക്ക് ചെയ്തു തരാൻ സാധിക്കുന്നത് ഏറ്റവും എളുപ്പത്തിൽ ചെയ്തു   തരാൻ സാധിക്കുന്നത്    ജിസിസി  കാറുകൾ തന്നെയാണ് . ക്ലീൻ ടൈറ്റിൽ ആണെങ്കിൽ  ചില സമയങ്ങളിൽ  എക്സ്പോർട്ട് കാറുകളും  കൊറിയൻ ഇമ്പോർട്ട് കാറുകളും  നമുക്ക്  ചെയ്തു തരാൻ സാധിക്കും,എല്ലാ കേസിലും സാധിക്കില്ല .  അമേരിക്കൻ കാനഡ ഇംപോർട്ട് കാറുകൾക്ക്  വളരെ അധികം  നിബന്ധനകൾ ഉണ്ട്.അതിനാൽ അമേരിക്കൻ കാനഡ ഇമ്പോർട്ട് കാറുകൾ  തീരെ  ഞങ്ങൾ ചെയ്യുന്നില്ല. അതുകൊണ്ട് ജിസിസി അല്ല എന്നുണ്ടെങ്കിൽ നിർബന്ധമായും ഞങ്ങളുമായി സംസാരിച്ചതിനുശേഷം മാത്രം  അഡ്വാൻസ് കൊടുക്കുന്നതായിരിക്കും  അഭികാമ്യം.

                                         

​ ഏതു വർഷത്തെ  കാർ മുതലാണ്  നമുക്ക് ലോൺ കിട്ടുക

 ഏതു വർഷം  മാനുഫാക്ചർ ചെയ്ത കാരനാണ്  ലോൺ കിട്ടുന്നതെന്ന് ചോദിക്കുമ്പോൾ വീണ്ടും നമ്മൾ അത് ഏത് ബാങ്കിൽ നിന്ന് എടുക്കുന്നു എത്ര തവണ എടുക്കുന്നു എന്നുള്ളതിനെല്ലാം ഡിപെൻഡ് ചെയ്തിരിക്കും നമ്മുടെ ഇഎംഐ നമുക്ക് എത്രയാണ് അടയ്ക്കാൻ പറ്റുക  എന്നുള്ളതിനൊക്കെ  ആശ്രയിച്ചിരിക്കും  എന്നിരുന്നാലും ബേസിക് ആയിട്ട് പറയുകയാണെങ്കിൽ  കുറഞ്ഞ ഇഎംഐ കിട്ടണമെങ്കിൽ  നമ്മൾ കാർ ലോൺ എടുക്കുമ്പോൾ  മാക്സിമം ഇഎംഐ കിട്ടാവുന്ന രീതിയിൽ തന്നെ  എടുക്കണം  അങ്ങനെയാണെങ്കിൽ, നിങ്ങളുടെ സാലറി   3000 ദിർഹംസിനും 5999 ദർഹംസിനും  ഇടയ്ക്കാണ് സാലറി എങ്കിൽ 2020 മോഡൽ വണ്ടിയെങ്കിലും മിനിമം  എടുക്കാൻ ശ്രമിക്കുക  എന്നാൽ മാത്രമാണ് നമുക്ക് അത് കുറഞ്ഞ    ഇഎംഐ  അല്ലെങ്കിൽ മന്ദിലി ഇൻസ്റ്റാൾമെന്റിൽ  ചെയ്യാൻ സാധിക്കുകയുള്ളൂ.ചില സമയങ്ങളിൽ 2018, 2019 മോഡൽ വണ്ടികൾക്ക് ലോൺ ചെയ്യാൻ സാധിക്കും പക്ഷേ അഞ്ചുവർഷം ചെയ്യാൻ സാധിക്കില്ല അങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടെന്നുണ്ടെങ്കിൽ  നിങ്ങൾ ഞങ്ങളുമായിട്ട് ഒന്ന് സംസാരിക്കുന്നത് നന്നായിരിക്കും.

                                                      ഇനി നിങ്ങളുടെ സാലറി 6000 രൂപയ്ക്ക് മേലെ ഉണ്ട്  നിങ്ങളുടെ ലോൺ എടുക്കാൻ ഉദ്ദേശിക്കുന്ന എമൗണ്ട് നിങ്ങളുടെ സാലറിയുടെ 8 to 12 മൾട്ടിപ്പിൾ  ഇടയിലാണെങ്കിൽ  നിങ്ങൾക്ക്  20018 തൊട്ടിട്ടുള്ള മോഡലുകൾ  വണ്ടികൾക്ക് കുറഞ്ഞ  ഇഎംഐ  ലോൺ ചെയ്തു തരാൻ സാധിക്കുന്നതാണ് എന്നിരുന്നാലും  എന്തെങ്കിലും സംശയമുണ്ടെങ്കിൽ  ഡോക്ടർമാരുടെ അയച്ചുതന്ന ഞങ്ങളുമായി കൺഫോം ചെയ്യേണ്ട കേസ് ആണെങ്കിൽ  നിർബന്ധമായിട്ടും ഞങ്ങളെ വിളിക്കാനും  അന്വേഷിക്കാനും    യാതൊരുവിധ മടിയും വിചാരിക്കേണ്ട ആവശ്യമില്ല. 6000 രൂപയ്ക്ക് മേലെ സാലറി ഉണ്ടെങ്കിൽ നല്ല കമ്പനിയിലാണ് വർക്ക് ചെയ്യുന്നതെങ്കിൽ 2016 2017 മോഡൽ വണ്ടികൾക്ക്  ലോൺ ചെയ്യാൻ സാധിക്കും പക്ഷേ  അഞ്ചു വർഷത്തെ ലോൺ ചെയ്യാൻ സാധിക്കില്ല  അപ്പോൾ  അങ്ങനത്തെ കേസുകൾ ഉണ്ടെങ്കിലും ഞങ്ങളുമായിട്ട് ഒന്ന് സംസാരിക്കുന്നത് നല്ലതായിരിക്കും 

 നമ്മൾ ഒരു വാഹനം വാങ്ങിക്കുമ്പോൾ  ഇൻഷുറൻസ് എപ്പോഴാണ് എടുക്കേണ്ടത്  ഏതുതരത്തിലുള്ള ഇൻഷുറൻസ് ആണ് എടുക്കേണ്ടത്

 ബാങ്ക് ലോൺ വഴി ഒരു വാഹനം  അല്ലെങ്കിൽ ഒരു കാർ  വാങ്ങിക്കുമ്പോൾ   ബാങ്കിൻറെ  പ്രൊസീജർ അല്ല  ചെയ്തുതീർത്ത്  രജിസ്ട്രേഷന് തൊട്ടു മുന്നേ ആയി  ആണ്  ഇൻഷുറൻസ് എടുക്കേണ്ടത്  ഈ ഇൻഷുറൻസ് എടുക്കുമ്പോൾ  നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമാണ്  ഫുൾ കവർ ഇൻഷുറൻസ് നിർബന്ധമായും  എടുത്തിരിക്കണം  നമ്മൾ ബാങ്കിൽ കാണിച്ചിരിക്കുന്ന വില  എത്രയാണോ  അതു മുഴുവനും ആയും  ഇൻഷുറൻസ് വാല്യൂവിൽ  കാണിച്ചിരിക്കണം  ഇൻഷുറൻസ് കമ്പനിയിൽ നിന്ന്  ഒരു അസൈനി  ലെറ്റർ വാങ്ങിച്ചിരിക്കണം  കൂടാതെ  ഇൻഷുറൻസ് കമ്പനിയിൽ നിന്ന്  ഹയർ പർച്ചേസ് ലെറ്റർ കൂടി  വാങ്ങിക്കണം . ആദ്യത്തെ വർഷം  അതായത്  ലോണെടുത്ത് ആദ്യത്തെ വർഷം  ഈ പറഞ്ഞ  രീതിയിൽ തന്നെ ആയിരിക്കണം  ബാക്കിയുള്ള വർഷങ്ങളിൽ  നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ  എടുക്കാവുന്നതാണ്. പക്ഷേ ഓർമിക്കുക  ബാലൻസ് നിൽക്കുന്ന എമൗണ്ട് എത്രയാണ്  അതിനുള്ള ഫുൾ ഇൻഷുറൻസ് തന്നെ എടുക്കാൻ ശ്രമിക്കുക  കാരണം  ഏതെങ്കിലും കാരണവശാൽ  നമ്മുടെ വാഹനം  ആക്സിഡൻറ് സംഭവിക്കുകയും  ഇൻഷുറൻസ് കമ്പനി  അത് ടോട്ടൽ ലോസായി പ്രഖ്യാപിക്കുകയും ചെയ്താൽ  ഏറ്റവും കുറഞ്ഞത്  ബാങ്കിൻറെ ലോൺ  തീരുന്ന വിധത്തിൽ ആണെങ്കിൽ  ഭാവിയിൽ നമുക്ക്  വേറെ യാതൊരു രീതിയിലും ഉള്ള  ബാധ്യതയും ഇല്ലാതെ  അതിൽ നിന്ന്  ഒഴിഞ്ഞുമാറി നിൽക്കാൻ സാധിക്കും. ഇൻഷുറൻസ് എടുക്കുവാനും  അതുമായി സംബന്ധിച്ച്  കാര്യങ്ങൾ ചെയ്യുവാനും  എല്ലാം   ഞങ്ങളുടെ സഹായം നിങ്ങൾക്ക് ആവശ്യമെങ്കിൽ  ചെയ്തു   തരുന്നതാണ്.

                                                  ഇൻഷുറൻസിന്റെ പ്രീമിയം എന്നു പറയുന്നത്  സലൂൺ  കാറുകൾ,  സ്റ്റേഷൻ കാറുകൾ,  കൂപ്പേ കാറുകൾ  എന്നിവയ്ക്കെല്ലാം   വ്യത്യാസമുണ്ട്  നിങ്ങളുടെ പ്രായം  30 വയസ്സിൽ താഴെയോ  അല്ലെങ്കിൽ  യുഎഇ  ഡ്രൈവിംഗ് ലൈസൻസ് എടുത്തതിനുശേഷം  ഒരു വർഷം കഴിഞ്ഞിട്ടില്ല എന്നുണ്ടെങ്കിൽ  നിങ്ങൾ എടുക്കുന്ന വാഹനത്തിൻറെ വില  എന്നതിനൊക്കെ  ആശ്രയിച്ച്  നിങ്ങളുടെ  ഇൻഷുറൻസ് പ്രീമിയം  അല്പം കൂടുതൽ വരും  എന്ന് കരുതി  പേടിക്കേണ്ട ആവശ്യമൊന്നുമില്ല  വളരെ ചെറിയൊരു തുക മാത്രം . അത് ഇൻഷുറൻസ് കമ്പനിയുമായി  ചെക്ക് ചെയ്ത്  നമുക്ക് കൺഫോം ചെയ്യാവുന്നതാണ്.

രജിസ്ട്രേഷൻ സെൻററിൽ വരുന്ന ചെലവുകൾ എന്തൊക്കെയാണ്  എന്തിനെയെല്ലാം ആശ്രയിച്ചിരിക്കും.

                                                           നമ്മൾ  ഒരു വാഹനമു വാങ്ങിക്കുമ്പോൾ  അതിൻറെ നിയമപരമായിട്ടുള്ള  ഡോക്യുമെന്റ് വർക്കുകൾ എല്ലാം ചെയ്യുന്നത്  അതായത് എമിറേറ്റ്സിൽ ഉള്ള വെഹിക്കിൾ രജിസ്ട്രേഷൻ സെന്ററിലാണ്.  നിങ്ങൾ ഒരു വാഹനം വാങ്ങിക്കുന്നത്  അബുദാബി എന്ന് എമിറേറ്റ്സിലും    നിങ്ങളുടെ വിസ  ദുബായിൽ ആണെങ്കിൽ  നിങ്ങൾക്ക് ആ വാഹനം രജിസ്റ്റർ ചെയ്യേണ്ടത് ദുബായിലാണ്  അപ്പോൾ  നമ്മൾ അബുദാബിയിൽ നിന്ന്  ഒരു എക്സ്പോ ടെസ്റ്റ് എടുത്തതിനുശേഷം   അതിന് ഡോക്യുമെന്റ് അല്ല ദുബായിലേക്ക് മാറ്റണം  അതിനുശേഷം    ഈ വാഹനം  നമുക്ക്  ദുബായിൽ കൊണ്ടുവന്ന്  ഇൻസ്പെക്ട് ചെയ്തതിനു ശേഷം രജിസ്റ്റർ ചെയ്യാം . ഇനി ഈ വാഹനം  വാങ്ങിക്കുന്നത്  ദുബായിൽ നിന്ന് തന്നെയാണ്  ദുബായിലാണ് രജിസ്ട്രേഷൻ വേണ്ടത് എന്നും സങ്കൽപ്പിക്കുക. അങ്ങനെയാണെങ്കിൽ പ്രീവിയസ്  ഓണറിന്റെ  ഓണർഷിപ്പ് ക്യാൻസൽ ചെയ്തതിനുശേഷം  നമ്മുടെ ഓണർഷിപ്പിലേക്ക്  മാറ്റാവുന്നതാണ്  ഇത് പൊസിഷൻ ആയി  കാർഡ് ആയിട്ടോ  മാറ്റാം  ഇതിൻറെ എല്ലാ ചെലവുകളും  ഈ വണ്ടിയുടെ ഡോക്യുമെന്റ് അനുസരിച്ച് ചെയ്യേണ്ട പ്രൊസീജർ അനുസരിച്ച്  മാറിക്കൊണ്ടിരിക്കും.    ഞാൻ ഇതിൽ വരാൻ സാധ്യതയുള്ള ചെലവുകൾ എല്ലാം  ഒരു ടേബിൾ ആയിട്ട് ഈ വെബ്സൈറ്റിൽ തന്നെ കൊടുത്തിട്ടുണ്ട്.  നിങ്ങൾക്ക് അത് പരിശോധിക്കാം  മുഴുവനുമായി മനസ്സായിക്കൊള്ളണം നിർബന്ധമില്ല  കാരണം  സാഹചര്യങ്ങൾ അനുസരിച്ച്  ചില മാറ്റങ്ങൾ  സംഭവിക്കാം.  ഇതിലൊന്നും കുറിച്ച്  നിങ്ങൾ    ആവലാതിപ്പെടേണ്ട  ആവശ്യമില്ല  എല്ലാ കാര്യത്തിനും  ഞങ്ങൾ ഒരു ഏജൻറ്  സഹായത്തിന് ഉണ്ടാകും.  പെയ്മെൻറ് കാര്യങ്ങളെല്ലാം  നിങ്ങളുടെ മുന്നിൽവച്ച്  അല്ലെങ്കിൽ  നിങ്ങളുടെ കയ്യിൽ പണം തന്നതിനു ശേഷം  നിങ്ങൾക്ക്  ഡയറക്ടറായി കൊടുക്കാവുന്നതാണ്.

 യൂസ്ഡ് കാർ വാങ്ങിക്കുമ്പോൾ വാറ്റ് കൊടുക്കേണ്ട ആവശ്യമുണ്ടോ?.

 നമ്മളൊരു യൂസ്ഡ് കാർ വാങ്ങിക്കാൻ പ്ലാൻ ചെയ്യുകയാണെങ്കിൽ യൂസ് കാർ വാങ്ങിക്കുന്നത് ഒരു കമ്പനിയുടെ കയ്യിൽ നിന്നാണെങ്കിൽ  നമ്മൾ പേ ചെയ്യുന്നത് ബാങ്ക് വഴിയോ അല്ലെങ്കിൽ ലോൺ വഴിയോ  ആണെങ്കിൽ  നമ്മൾ നിർബന്ധം ആയിട്ടും വാറ്റ് കൊടുക്കാൻ  ബാധ്യസ്ഥരാണ് . പക്ഷേ നമ്മൾ വണ്ടി വാങ്ങിക്കുന്നത് ഒരു ഇൻഡിവിജസ് കയ്യിൽ നിന്നാണെങ്കിൽ അല്ലെങ്കിൽ ഒരു ഇൻഡിവിജ്വൽ ഡീലർ നിന്നാണെങ്കിൽ  അല്ലെങ്കിൽ ഒരു പ്രൈവറ്റ് കയ്യിൽ നിന്നാണെങ്കിൽ നമ്മൾ വാറ്റ് കൊടുക്കേണ്ട ആവശ്യം വരുന്നില്ല ഇൻഡിവിജ്വൽ  ടു  ഇൻഡിവിജ്വൽ  ടാക്സ് ഇല്ല.

 ഇനി നിങ്ങൾ   തീരുമാനിക്കൂ

 ഇനി  നിങ്ങൾ   തീരുമാനിക്കൂ ഞങ്ങളുടെ സർവീസ് നിങ്ങൾക്ക് ആവശ്യമുണ്ടോ  അല്ലെങ്കിൽ ഉപകാരം ഉണ്ടോ,  ചെയ്തതുകൊണ്ട് പ്രയോജനം ഉണ്ടോ   എന്നൊക്കെ.  നമ്മുടെ കരിയർ  കെട്ടിപ്പടുക്കുവാനായി  നമുക്ക് യുഎഇയിൽ  ആദ്യം വേണ്ടതാണ്  ഒരു വാഹനം ,  അത് നമ്മുടെ സാലറി  നമ്മുടെ ആവശ്യങ്ങൾ  എന്നതിനൊക്കെ അനുസരിച്ച്  വേണ്ടവിധത്തിൽ  ചിന്തിച്ച്  തീരുമാനമെടുത്ത്  ചെയ്യേണ്ടതാണ്. ഞങ്ങളുടെ  സർവീസ്  നിങ്ങൾക്ക്  ആവശ്യമുണ്ടെങ്കിൽ  ഞങ്ങളെ  വിളിക്കു  ഞങ്ങളുടെ കഴിവിന്റെ പരമാവധി  നല്ല രീതിയിൽ  കാര്യങ്ങൾ എല്ലാം  ചെയ്തു തരാൻ    ഞങ്ങൾ പരമാവധി ശ്രമിക്കും.

bottom of page